#എഴുത്തുകാരൻ
Explore tagged Tumblr posts
Text
തത്ത സമൂഹത്തിന്റെ കേസ് ഫയൽ ചെയ്യുന്നു വിഭജിക്കുന്നു, ഞങ്ങൾ ജീവിതത്തെ ട്രാഷ് ചെയ്യുന്നു.
#എഴുത്ത്#എഴുത്തുകാരൻ#കവിത#എഴുത്തുകൂട്ടം#ഉദ്ധരണികൾ#വാർത്ത#എഴുത്തുകാരുടെ#തമിഴ്#മലയാളം#പ്രത്യേകത#ഇന്ത്യ#news#only fans#funny#director#fashion#light#television#quotes#writers#photography
0 notes
Text
ഭാർഗ്ഗവീനിലയത്തിൽ വീണ്ടും നീലവെളിച്ചം അടിക്കുമ്പോൾ...... Muhammed Sageer Pandarathil വൈക്കം മുഹമ്മദ് ബഷീർ എഴുതിയ നീലവെളിച്ചമെന്ന ചെറുകഥ ഭാർഗ്ഗവീനിലയം എന്ന പേരിൽ ചലച്ചിത്രമായി ഇറങ്ങിയത് 1964 ലായിരുന്നു. വിൻസെന്റ് മാഷ് ആദ്യമായി സംവിധാനം നിർവഹിച്ച് ചന്ദ്രതാരാ പ്രൊഡക്ഷന്റെ ബാനറിൽ പരീക്കുട്ടി നിർമിച്ച് 1964 ഒക്ടോബർ 22 ആം തിയതി പ്രദർശനത്തിനെത്തിച്ചപ്പോൾ മലയാള സിനിമയിൽ അതൊരു ചരിത്രമായിരുന്നു. അതായിരുന്നു മലയാളത്തിലെ ആദ്യത്തെ പ്രേത സിനിമ!. നസീറും മധുവും വിജനിര്‍മ്മലയും അഭിനയിച്ച ആ ചിത്രം വീണ്ടുമിപ്പോൾ പുതിയ രീതിയിൽ ചിത്രീകരിച്ച് നീലവെളിച്ചമെന്ന പേരിൽ ആഷിഖ് അബുവിന്റെ സംവിധാനത്തിൽ വീണ്ടും വരുമ്പോൾ പഴയ ഭാർഗ്ഗവീനിലയം വരെ ഒന്ന് പോയിട്ടുവരാം. ഭാര്‍ഗ്ഗവ��� എന്ന കാമുകിയും ശശികുമാര്‍ എന്ന കാമുകനും വെള്ള വസ്ത്രങ്ങള്‍ മാത്രം ഇഷ്ടപ്പെട്ടിരുന്ന രണ്ടു പേര്‍. അവര്‍ക്കിടയില്‍ വില്ലനായി വരുന്ന പൂച്ചക്കണ്ണന്‍ നാണുക്കുട്ടനും പിന്നെ നമ്മുടെ കഥാകൃത്തും. ഇവരുടെ കഥയാണ് ഭാര്‍ഗ്ഗവീ നിലയം. ആരും താമസിക്കാന്‍ ഇല്ലാതെ ഭയവും ഏകാന്തതയും കൂടു കൂട്ടിയ ഒരു പഴയ വീട്ടിലേക്ക് ഒരു സാഹിത്യകാരന്‍ താമസിക്കാന്‍ വരുന്നതോടെയാണ് കഥയുടെ ആരംഭം. അവിചാരിതമായി താരതമ്യേന കുറഞ്ഞ വാടകക്ക് തരപ്പെട്ട ഒരു വീടിന് രണ്ടു മാസത്തെ വാടക മുൻകൂർ കൊടുത്ത് അയാൾ താമസം മാറുന്നു. ആകെ അലങ്കോലമായി കിടന്ന വീടെല്ലാം വൃത്തിയാക്കി പുറത്തിറങ്ങിയ അയാൾക്ക് മുമ്പ് അവിടെ താമസിച്ച പോസ്റ്റുമാന്‍, ചായ പീടികക്കാരന്‍ ആ ഗ്രാമത്തിലെ സുഹൃത്തുക്കൾ എന്നിവർ പറഞ്ഞ കഥകൾ അദ്ദേഹത്തെ ഞെട്ടിക്കുന്നതായിരുന്നു. ഭാർഗ്ഗവീനിലയം' എന്നു പേരുള്ള ആ ഇരുനിലവീട്ടിൽ ഭാര്‍ഗവി എന്ന പേരുള്ള ഒരു പെണ്‍കുട്ടിയാണ് താമസിച്ചിരുന്നതെന്നും അവള്‍ അയലത്തെ വാടകവീട്ടില്‍ താമസിച്ചിരുന്ന ശശികുമാര്‍ എന്ന യുവാവുമായി പ്രണയത്തില്‍ ആകുകയും അയാളുടെ ചതിയെ തുടര്‍ന്ന് അവിടെയുള്ള കിണറ്റില്‍ ചാടി മരിച്ചുവെന്നും പിന്നീട് ഒരു രക്തരക്ഷസായി മാറിയ അവൾ ആ വീട്ടിൽ താമസിക്കാനെത്തുന്നവരെ, പ്രത്യേകിച്ച് പുരുഷന്മാരെ, ഉപദ്രവിക്കുമെന്നതൊക്കെ ആയിരുന്നു ആ കഥ. എല്ലാമറിഞ്ഞിട്ടും മറ്റു വഴിയില്ലാത്തതിനാൽ ആ വീട്ടിൽ തന്നെ താമസിക്കാൻ അയാൾ തീരുമാനിക്കുന്നു. അയാൾ ഭാർഗ്ഗവിയുടെ ആത്മാവിനോട് തന്റെ പരാധീനതകൾ പറയുന്നു. താമസിക്കാൻ വേറെ ഇടമില്ലാത്ത തന്റെ അവസ്ഥയും കഴുത്തു ഞെരിച്ചു കൊന്നാൽ ആരും ചോദിക്കാനില്ലാത്ത പാവമാണു താനെന്നും അയാൾ അവളെ അറിയിക്കുന്നു. തനിക്കൊപ്പം അവൾക്കും ആ വീട്ടിലുള്ള അവകാശം അംഗീകരിച്ചു കൊടുക്കുന്ന അയാൾ തന്നെ ഉപദ്രവിക്കാതെ ആ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്ന് അവളോട് അപേക്ഷിക്കുന്നു. അങ്ങനെ ആ വീട്ടിൽ താമസം തുടർന്ന എഴുത്തുകാരൻ തന്റെ സംഗീത ആസ്വാദനത്തിലും സാഹിത്യ സപര്യയിലും ഭാർഗ്ഗവിയുടെ ആത്മാവിനെ കൂടെകൂട്ടുന്നു. യാദൃച്ഛികമായി അയാൾക്ക് ആ മുറിയിലെ പെട്ടിയിൽ നിന്ന് കുറെ കത്തുകൾ ലഭിക്കുന്നു. എന്നാല്‍ ഭാര്‍ഗ്ഗവിയുടെ സ്വകാര്യതയെ മാനിച്ച് അയാൾ ആ കത്തുകള്‍ തുറന്നു നോക്കുന്നില്ല.പലയിടത്ത് നിന്ന് കേട്ട് ഭാര്‍ഗ്ഗവിയുടെ കഥ എഴുതുവാന്‍ അയാൾ ആരംഭിക്കുന്നു. ഇതിനായി അയാൾ ഭാര്‍ഗ്ഗവിയുടെ കൂട്ടുകാരികളായ ലതക്കും സുമക്കും, ശശികുമാര്‍ ഭാര്‍ഗവിയോട് ചെയ്ത ചതിയെ പറ്റിയാണ് പറയാനുണ്ടായിരുന്നത്. എന്നാല്‍ ഭാര്‍ഗവിയുടെ അമ്മയ്ക്ക് ശശികുമാറിനെ കുറിച്ച് നല്ലതു മാത്രമേ പറയാനുണ്ടായിരുന്നുള്ളൂ. ഭാര്‍ഗവി കാണാതായതിന്റ പിറ്റേദിവസമാണ് ശശികുമാര്‍ വിവാഹിതനായെന്നുള്ള ഒരു കത്ത് കയ്യില്‍ ലഭിച്ചതെന്ന് അവര്‍ ഓര്‍ത്തെടുത്തു. അത് ഉടന്‍ തന്നെ മറ്റൊരാള്‍ വാങ്ങി കൊണ്ടു പോയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. ശശികുമാറിന്റെയും ഭാര്‍ഗ്ഗവിയുടെയും മരണത്തിന് പിന്നിലുള്ള രഹസ്യങ്ങള്‍ തന്റെ തൂലികയിലൂടെ ലോകത്തെ അറിയിക്കുവാന്‍ കഥാകാരന്‍ ശ്രമിക്കുന്നു. എന്നാല്‍ എതിരാളി ശക്തനായിരുന്നു. ഒടുവില്‍ കഥാകാരനും തന്റെ മരണത്തെ കണ്മുന്നില്‍ നേരിടേണ്ടതായി വരുന്നുണ്ട്. അതിലെല്ലാം അതിജീവിച്ച അയാൾ ഒരു രാത്രി എഴുതിക്കൊണ്ടിരിക്കുമ്പോൾ അവിടെയുള്ള വിളക്ക് കെട്ടുപോകുന്നു. തുടർന്ന് വിളക്കിലൊഴിക്കാൻ എണ്ണ അന്വേഷിച്ച് സുഹൃത്തുക്കളുടെ താമസസ്ഥലത്തു പോയ അയാൾക്ക് അവിടെ നിന്നൊന്നും എണ്ണ ലഭിക്കുന്നില്ല. അങ്ങിനെ നിരാശനായി മടങ്ങിവന്ന അയാൾക്ക് ആ കേട്ടുപോയ വിളക്ക്, ആ മുറിയിലാകെ നീലവെളിച്ചം നൽകി കത്തി നിൽക്കുന്ന കാഴ്ച കാണാൻ സാധിക്കുന്നു. ആ വിളക്ക് ആരാണ് കൊളുത്തിയതെന്നും ആ ഭാർഗ്ഗവീനിലയത്തിൽ ആ നീലവെളിച്ചം എങ്ങിനെ ഉണ്ടായെന്നും ചിന്തിച്ച് നിൽക്കുന്ന എഴുത്തുകാരന്റെ അതിശയപ്പെടലിൽ കഥ അവസാനിക്കുകയാണ്. ഹിന്ദുസ്ഥാനി രാഗത്തില്‍ ബാബുരാജ് ചിട്ടപ്പെടുത്തിയ ഇതിലെ ഗാനങ്ങളെല്ലാം മലയാളത്തിലെ എക്കാലത്തെയും മനോഹര ഗാനങ്ങളാണ്. താമസമെന്തേ വരുവാന്‍ പ്രാണസഖീ…, ഏകാന്തതയുടെ അപാര തീരം...., പൊട്ടാത്ത പൊന്നില്‍ കിനാവു കൊണ്ടൊരു....., അറബി കടലൊരു മണവാളന്‍....., അനുരാഗ മധുചഷകം അറിയാതെ മോന്തി വന്ന.....,
വസന്ത പഞ്ചമി നാളില്‍......, പൊട്ടി തകര്‍ന്ന കിനാവ് കൊണ്ടൊരു.... എന്നീ ഗാനങ്ങൾ ഇന്നത്തെ തലമുറക്ക് പോലും ഹൃദിസ്തമാണ്. 2019 ൽ ഇറങ്ങിയ അരമനൈ എന്ന തമിഴ് സിനിമ ഈ ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു. അതുപോലെ ഈ ചിത്രത്തിൽ ഹാസ്യ കഥാപാത്രമായി എത്തിയ കോഴിക്കോട്ടുകാരന്‍ പദ്മദളാക്ഷന്‍ പിന്നീട് അറിയപ്പെട്ടത് ഈ സിനിമയിലെ കഥാപാത്രത്തിന്റെ പേരായ 'കുതിരവട്ടം പപ്പു'എന്ന പേരിലായിരുന്നു. പ്രേംനസീറിന്റെ ശശികുമാര്‍, മധുവിന്റെ കഥാകാരന്‍, വിജയനിര്‍മ്മലയുടെ ഭാര്‍ഗവി, പി ജെ ആന്റണിയുടെ M.N, അടൂര്‍ഭാസിയുടെ ചെറിയ പരീക്കണ്ണി, കുതിരവട്ടം പപ്പു, കെടാമംഗലം അലിയുടെ ചായക്കടക്കാരന്‍ തുടങ്ങിയവരും മറ്റ് അഭിനേതാക്കളും ഒത്തുചേര്‍ന്നപ്പോള്‍ മലയാളത്തിനു ലഭിച്ചതാവട്ടെ ഒരു കാലഘട്ടത്തെ തന്നെ ആശ്ചര്യപ്പെടുത്തുന്ന മനോഹര സിനിമയായിരുന്നു.
0 notes
Photo
നാല് കടൽ രാജ്യങ്ങൾ , ബാൽകൻ ഡയറി , ആന്ഡമാനും ആഫ്രിക്കയും , സിൽക്ക് റൂട്ട് , ഉല്ലാസ യാത്രകൾ , ലണ്ടനിലേക്ക് ഒരു റോഡ് യാത്രാ തുടങ്ങിയ പുസ്തകങ്ങളുടെ എഴുത്തുകാരൻ @baijunnair , ഏഷ്യാനെറ്റിൽ വണ്ടികൾ പരിചയപ്പെടുത്തി ജനങ്ങൾക്കു പരിചിതൻ ആയി. (at ROSHO - The Auto Detailer) https://www.instagram.com/p/CnBPv56vT5y/?igshid=NGJjMDIxMWI=
0 notes
Text
കലയുടെ ഒളിത്താവളം
ഇന്നത്തെ കലാപങ്ങൾ ,രക്തച്ചൊരിച്ചിലുകൾ , കരച്ചിലുകൾ ,ഒഴിഞ്ഞോടലുകൾ, തറയിൽ പടർന്ന രക്തത്തുള്ളികൾ, കൂട്ടക്കൊലകൾ, ബഹളങ്ങൾ, അപമാനകരമായ ക്രൂരതകൾ എല്ലാം ചരിത്രത്തിൽ ഒരു പ്രതിഛായ അവശേഷിപ്പിച്ചാണ് കടന്നുപോകുന്നത്. പ്രതിഛായകൾ എന്നു പറയുന്നത് വ്യാവഹാരിക ലോകത്തെ മാധ്യമങ്ങൾക്കും ആളുകളുടെ മനസ്സുകൾക്കും വീണ്ടും വീണ്ടും ഓർമ്മിക്കാനുള്ള ചിത്രങ്ങളാണ്. പ്രതിഛായകൾ ചരിത്രമായി ആലേഖനം ചെയ്യപ്പെടുകയോ വിവരിക്കപ്പെടുകയോ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെടുകയോ ചെയ്യുന്നതോടെ അത് ചരിത്രമാകുന്നു. അതിൻ്റെയർത്ഥം നാം അനുഭവിച്ചതെന്താണോ ,അതിലേക്ക് കല്പിതകഥയുടെ ഒരു ഫാന്റസി കൂട്ടിച്ചേർക്കപ്പെടുന്നു എന്നാണ്. ഒരിക്കലും വാക്കുകളായിരുന്നിട്ടില്ലാത്ത യാഥാർത്ഥ്യങ്ങൾ പിന്നീട് പലർ പല രീതിയിൽ എഴുതിയ ടെക്സ്റ്റുകളായി രൂപാന്തരപ്പെടുന്നു.
ചരിത്രമാകുന്നതോടെ അത് നേരത്തെ സംഭവിച്ച കാര്യങ്ങളുടെ തനിപ്പകർപ്പല്ലാതായി മാറുകയാണ്.
അത് മനുഷ്യർക്ക് വായിക്കാൻ വേണ്ടി നിർമ്മിച്ചതാണ് .അതുകൊണ്ട് നേരത്തെ സംഭവിച്ചതിനോട് അതിനു യാതൊരു ബന്ധവുമില്ലാത്തതായിത്തീരുന്നില്ല. എന്നാൽ ചരിത്രത്തില�� കൊലപാതകത്തിനു യഥാർത്ഥത്തിൽ സംഭവിച്ചപ്പോഴുള്ള വേദനയോ ക്രൂരതയോ ഇല്ല .അത് വായിക്കുന്നവരുടെ വാക്കുകളിലുള്ള ഒരനുഭവമാണ്. യുദ്ധത്തിൽ കൊലചെയ്യപ്പെട്ടവന്റെ വേദന വായനക്കാരനു ആവശ്യമില്ലല്ലോ. യുദ്ധത്തിൽ മരിച്ചവനെ ഒരു വായനക്കാരനും വേണ്ട; അവനു വേണ്ടത് അവൻ്റെ കാൽപ്പനിക കഥയിലെ ഒരു നായകനെയാണ്. ലോകത്തിലെ വിഷമസന്ധികൾ പിന്നീട് ഓർക്കുമ്പോൾ മധുരമുള്ള സ്വപ്നങ്ങളായി മാറുന്നു. നമ്മുടെ അനുഭവങ്ങൾ പിന്നീട് ഒരു കഥയാണ്. ആ കഥയിൽ നമ്മൾ ഒരു വിവേക ജീവിയാണ്. നമുക്ക് സ്വയം പ്രശംസിക്കാനും കാലത്തെക്കുറിച്ചുള്ള കാല്പനികമായ സങ്കല്പങ്ങൾ സൃഷ്ടിക്കാനും അവസരമുണ്ട്. നമ്മൾ ഒരു പോരാട്ടത്തിന്റെ കഥയിലെ നായകനോ ,നായികയോ ആകുന്നത് വലിയ കാര്യമല്ലേ ? ജീവിതത്തെ സാഹിത്യമാക്കുന്നതിന്റെ പ്രാഥമികമായ വിദ്യയാണിത്.
ഓർക്കുമ്പോൾ രസം
ജീവിതത്തിൽ സാഹിത്യം ഒരു നിഴൽ പോലെ പിന്തുടരുകയാണ്. സാഹിതീയ അനുഭവങ്ങൾ നമ്മുടെ നഗ്നമായ യാഥാർത്ഥ്യങ്ങളിൽ സർപ്പത്തെപ്പോലെ ചുറ്റിവരിഞ്ഞു കിടക്കുകയാണ്. അതുകൊണ്ട് നാം ജീവിക്കുന്ന യാഥാർത്ഥ്യങ്ങളിൽ തന്നെ അതിൻ്റെ ടെക്സ്റ്റ് ,അർത്ഥം മറ്റൊരു ഉൽപ്പന്നമായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു.പന്ത് കളിക്കുന്ന ഒരു കുട്ടിയിൽ പന്തുകളിയുടെ ഒരു ടെക്സ്റ്റ് പലമാനങ്ങളിൽ സൃഷ്ടിക്കപ്പെടുന്നു. അതായത് ,കുട്ടിയെ കാണുന്നവർ അവനെ പല രീതിയിൽ സങ്കല്പിക്കുന്നു.
കാളിദാസൻ്റെ 'രഘുവംശ'ത്തിൽ രാവണനെ വധിച്ച ശേഷം ശ്രീരാമൻ സീതയുമായി രാജകൊട്ടാരത്തിൽ തിരിച്ചെത്തിയ സമയത്തെ ഒരു സംഭവം വിവരിക്കുന്നുണ്ട് .രാമന്റെ യുദ്ധവീരകഥകൾ പലയിടത്തും ചിത്രീകരിച്ച് പ്രദർശിപ്പിച്ചിരിക്കുകയാണ് .അത് കാണാനിടയായ രാമനും സീതയും ആ സംഭവത്തെപ്പറ്റി ഓർത്തു സന്തോഷിക്കുകയാണ് .അവരിൽ ദുഃഖമോ കോപമോ ഇല്ല. ഹൃദയഹാരിയായ വികാരമാണുയരുന്നത്. സംഘർഷാത്മകമായ യുദ്ധരംഗങ്ങളുടെ ആകാംക്ഷയോ ഭയമോ അനിശ്ചിതത്വമോ അവിടെയില്ല; പനിനീർപ്പൂക്കൾ കാറ്റിലാടുന്നതു പോലെയുള്ള ഹൃദ്യമായ കാഴ്ചകൾ മാത്രം .
ഈ ലോകത്തിലെ ഏതൊരു രക്തച്ചൊരിച്ചിലിലും കലയുടെ ഒരു മൂല്യവും ആസ്വാദനസാധ്യതയും നിലനിൽക്കുന്നുണ്ട്. കാലത്തിൻ്റെ മറ്റൊരു മാനമാണത്. കലാപത്തിൽ രക്തമൊഴുകി തളം കെട്ടി കിടക്കുന്ന തെരുവുകൾക്ക് ഒരു ഫോട്ടോഗ്രഫി മൂല്യമുണ്ട്. ആ ഫോട്ടോകൾ മാധ്യമങ്ങൾ എത്ര തുക കൊടുത്തും വാങ്ങും. അതിനു കലാമൂല്യമുണ്ട്. അത് കാൻവാസിലാവാഹിക്കാൻ അധികമായ പ്രതിഭ വേണം .എന്നാൽ ഫോട്ടോ ,പെയിൻ്റിങ്ങ് എന്നിവയിൽ നോക്കിയാൽ അതിനു കലാപരമായ ഉണ്മയുള്ളതായി കാണാം. മഹാനായ കലാകാരൻ പിക്കാസോ സ്പാനിഷ് യുദ്ധത്തിൻ്റെ ഭീതിയും ന��ശവും വിവരിക്കാനാണല്ലോ 'ഗ്വർണിക്ക'വരച്ചത്. ആ ചിത്രത്തിൽ ചോരയോ, നിലവിളിയോ, ഭയമോ ഇല്ല; സൗന്ദര്യത്തിന്റെ ഒരു കാലിഡോസ്കോപ്പിക് ഇമേജാണത്. ശൈലിയിലൂടെ ,പിക്കാസോ ചരിത്രത്തെ ഒരു ജനപ്രിയവും നവീനവുമായ കലാവബോധമാക്കി മാറ്റുന്നു.
വിമർശനത്തിൻ്റെ പ്രസക്തി
'അക്ഷരജാലകം' പോലൊരു കോളത്തിൽ വിമർശനത്തിന്റെ, വിമത അഭിപ്രായത്തിന്റെ സാന്നിധ്യമില്ലെങ്കിൽ എഴുതുന്നതുകൊണ്ട് ഒരു പ്രയോജനവുമുണ്ടാവുകയില്ല. സ്റ്റാറ്റസ് കോ നിലനിർത്തുന്നത് രണ്ടാം തരം എഴുത്തിന്റെ സ്വഭാവമാണ്. ഉത്തരവാദിത്തമുള്ള എഴുത്തുകാരൻ എപ്പോഴും സ്റ്റാറ്റസ് കോ തെറ്റിക്കുകയാണ് ചെയ്യുന്നത്. കാരണം, വളരെയേറെ ഉപയോഗിക്കപ്പെട്ട, പരിചിതമായ ഒരു അനുഭവ ,യാഥാർത്ഥ്യ ,വ്യാഖ്യാന വ്യവസ്ഥയിൽ പുതുതായി ഒന്നും ചിന്തിക്കാനില്ല. നിലവിലുള്ളതിനോട് പ്രതിബദ്ധതക്കുറവ് അല്ലെങ്കിൽ അപര്യാപ്തമാണെന്ന അറിവ് പുതിയതൊന്നു കണ്ടെത്താനുള്ള തീ ഉള്ളിലുണ്ടെന്നതിൻ്റെ തെളിവാണ് .
ഒരു ദിശ ചൂണ്ടിക്കാണിക്കാൻ എപ്പോഴും കഴിയണമെന്നില്ല. എന്നാൽ വിയോജിപ്പുകൾ ആവശ്യമാണ്. ഒരേ അഭിപ്രായക്കാരും ഒരേ ശൈലിക്കാരും സാഹിത്യരംഗത്ത് ആപത്തിൻ്റെ സൂചനകളാണ്.
രചനാരംഗത്ത് വേറിടുന്നിടത്താണ് സൂര്യൻ .എന്തിനാണ് എഴുതുന്നതെന്ന് സുഖിപ്പിക്കലിൻ്റെയും തിരുമ്മലിൻ്റെയും ചികിത്സ ഏറ്റെടുത്തവർ സ്വയം ചോദിക്കണം. എഴുതുന്നത് എന്തെങ്കിലും പുതുതായി പറയാനാണ്;ബുദ്ധിരഹിതമായി പിന്താങ്ങാൻ വേണ്ടി സമയം പാഴാക്കേണ്ടതില്ല. ഫ്രാൻസിൽ നവനോവൽ പ്രസ്ഥാനത്തിൻ്റെ മുഖ്യവക്താവായിരുന്ന അലൻ റോബ്ബേ ഗ്രിയേ പറഞ്ഞു, യഥാർത്ഥത്തിൽ സാഹിത്യത്തിൽ ഒരു മാസ്റ്റർപീസും ഇല്ലെന്ന്. അനശ്വരതയുള്ള ഒരു കൃതിയുമില്ല. എന്നാൽ ഒരു കൃതി അതിജീവിക്കുന്നത് എത്രമാത്രം അത് ഭൂതകാലത്തെ പിന്നിലുപേക്ഷിച്ച് ഭാവിയെ ആശ്ളേഷിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് ഗ്രിയേയുടെ അഭിപ്രായം. എല്ലാവരെയും സന്തോഷിപ്പിച്ചും ഇക്കിളിപ്പെടുത്തിയും പ്രോത്സാഹിപ്പിച്ചും ഒരു വിമർശകനു ജീവിക്കാനാവില്ല.അങ്ങനെ ചെയ്യാൻ ശ്രമിച്ചാൽ അയാൾ വിമർശകനല്ലാതാവും .
ആനന്ദബോസും മലയാളസാഹിത്യവും
എഴുത്തുകാരനു��� ഐഎഎസുകാരനുമായ സി.വി. ആനന്ദബോസ് ബംഗാൾ ഗവർണറായി ചുമതലയേറ്റത് ശ്രദ്ധേയമാണ്. എന്നാൽ ഇത് ചില മലയാള സാഹിത്യകാരന്മാരെ വികാരം കൊള്ളിക്കുകയാണ്. എലി പുന്നെല്ല് കാണുമ്പോഴുള്ള ഒരു ചിരി ഉണ്ടല്ലോ, അത് ചിലരുടെ മുഖങ്ങളിൽ ഞാൻ കാണുന്നുണ്ട്. ബംഗാളിൽ നിന്ന് മലയാളത്തിലേക്ക് അവാർഡുകൾ കൊണ്ടുവരാനുള്ള ഒരവസരമായി ആരെങ്കിലും ഇതിനെ കാണുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി. അതിന��ന്നും സാധ്യതയില്ല .എന്നാൽ അതൊരു പ്രതീക്ഷയായി ഉയിർത്തെഴുന്നേറ്റെങ്കിൽ ആർക്കും അക്കൂട്ടരെ തടയാനാവില്ല .അതിൻ്റെ ചലനങ്ങൾ ഇപ്പോൾ തന്നെ കണ്ടുതുടങ്ങിയിരിക്കുന്നു. ചങ്ങമ്പുഴയുടെ 'രമണൻ' മലയാളത്തിൽ ചൊല്ലിയശേഷം തത്സമയം അത് ഇംഗ്ലീഷിൽ അതേ ഈണത്തിൽ ചൊല്ലി പ്രാഗത്ഭ്യം തെളിയിച്ച ആനന്ദബോസ് നല്ലൊരു ഗദ്യകാരനാണെന്ന കാര്യം പ്രത്യേകം പറയേണ്ടതുണ്ട്.
ഇന്ത്യ ഒരു യാത്ര
ദേശമംഗലം രാമകൃഷ്ണൻ തീക്ഷണമായ ചിന്തകളും ഭാവനകളുമായി വരുകയാണ് 'ഒരു ഇന്ത്യൻ കിനാവ് '(പ്രസാധകൻ,നവംബർ)എന്ന കവിതയിൽ .ഇന്ത്യൻ കിനാവ് ഇപ്പോഴും നമ്മുടെ സിരകളിൽ പ്രസരിക്കുകയാണ് .ഒരു കവിക്ക് ഇന്ത്യയെ, അതിന്റെ ലക്ഷം കോടി സമസ്യകളെ, നിറങ്ങളെ, ആനന്ദലഹരികളെ പുണരാതെ ജീവിക്കാനാവില്ല. ഇന്ത്യ, ഒരിക്കലും തീരാത്ത കിനാവാണ് .ഇന്ത്യക്ക് രാത്രിയും പകലും വികാരങ്ങളുടെ ആനന്ദലഹരിയാണ്. ഇന്ത്യൻ റെയിൽവേയെ ആ കിനാവുകളുടെ വാഹകയായി കവി സങ്കല്പിക്കുന്നു. കവിയുടെ വരികൾ:
'ഇന്ത്യൻ റെയിൽവേയിൽ
ടിക്കറ്റെടുത്തിരുന്നുവല്ലോ
ആശാനും അക്കിത്തവും
പണ്ഡിറ്റ് കറുപ്പനും യൂസഫലിയും .
ഏത് സ്റ്റേഷനിലെ
ഉരുൾപൊട്ടലാണ്
അവരെ തട്ടിക്കൊണ്ടുപോയത് .
കവിതയുടെ വീട്ടിൽ
തിരക്കിയപ്പോൾ
കവിതയും എത്തിയിട്ടില്ല'.
ഇന്ത്യ ഒരു യാത്രയാണ് ;അവസാനമില്ലാത്ത യാത്ര. ആ യാത്രയിൽ ആരെല്ലാം വന്നു പോകുന്നു!. നഷ്ടസ്മൃതികളിൽ വേവുന്ന ഒരു ഇന്ത്യൻ മനസ്സാണ് കവി പരിചയപ്പെടുത്തുന്നത്.
നാരായണൻ്റെ വാദം തെറ്റ്
സച്ചിദാനന്ദൻ്റെ വാക്കുകളെ കെ.സി.നാരായണൻ (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 4) ഉദ്ധരിക്കകയാണ്: 'സഹിഷ്ണുത എന്ന വാക്ക് അത്യന്തം അപകടകരമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. നാം നമ്മുടേതല്ലാത്ത മതങ്ങളെയും ഭാഷകളെയും സംസ്കാരങ്ങളെയും സഹിക്കുകയാണോ വേണ്ടത്? ഇഷ്ടമില്ലാത്തതിനെയാണല്ലോ നാം സഹിക്കേണ്ടി വരുന്നത് .അങ്ങനെ നാം സഹിക്കേണ്ടവയാണോ മറ്റുള്ളവരുടെ മതവും ഭാഷയും സംസ്കാരവുമെല്ലാം." തുടർന്ന് നാരായണൻ ഇതിനു പരഭാഗ ശോഭ നല്കുന്നത് ഇങ്ങനെയാണ്: 'അപ്പോൾ ഇഷ്ടമില്ലാത്ത മതത്തെയും ഭാഷക്കാരനെയും സഹിക്കുക എന്ന ശീലമാണ് സഹിഷ്ണുത എങ്കിൽ ആ സഹിഷ്ണുതയെയാണോ നാം പാലിക്കേണ്ടതും ഉയർത്തിപ്പിടിക്കേണ്ടതും?'. പകരം വാക്കായി അദ്ദേഹം നിർദ്ദേശിക്കുന്നത് മതമൈത്രി, സമഭാവം എന്നൊക്കെയാണ്.
എന്നാൽ സച്ചിദാനന്ദനും നാരായണനും തെറ്റി. സച്ചിദാനന്ദനു തെറ്റിയാൽ നാരായണനും തെറ്റുമല്ലോ. സഹിഷ്ണുത എന്ന വാക്കിനു പകരമായി മൈത്രി എന്നു ഉപയോഗിക്കാനാവില്ല. കാരണം, സഹിഷ്ണുത എതിരഭിപ്രായമുള്ളവരെ ജീവിക്കാൻ അനുവദിക്കലാണ്. അവരോട് മൈത്രി സാധ്യമാകില്ലെന്നു സാഹചര്യം വ്യക്തമാക്കുന്നുണ്ട്. വോൾട്ടയുടെ ആശയമാണത്. ജനാധി��ത്യത്തിലെ ഏറ്റവും ഉന്നതമായ ആശയം .എതിരഭിപ്രായങ്ങളോടു വിയോജിച്ചു കൊണ്ടു തന്നെ അവരുടെ സ്വാതന്ത്ര്യത്തിനായി പോരാടുക. അതാണ് സഹനം.ഇത് മനസിലാക്കാൻ പ്രയാസമാണെന്നറിയാം . എതിരഭിപ്രായയുള്ളവരെ നാരായണൻ തൻ്റെ മാസികയിൽ എഴുതാൻ അനുവദിച്ചിട്ടില്ലല്ലോ. അപ്പോൾ നാരായണന്റെ മൈത്രി വെറും കാപട്യമാണ്. സഹിഷ്ണുത എന്ന ആശയം സ്വാമി വിവേകാനന്ദൻ തൻ്റെ ചിക്കാഗോ പ്രസംഗത്തിൽ സൂചിപ്പിക്കുന്നുണ്ട്. പ്രാപഞ്ചികമായ സഹിഷ്ണുത എന്നാണ് അദ്ദേഹം വിളിക്കുന്നത്.ആ സഹനം സച്ചിദാനന്ദനും നാരായണനും പറയുന്നതുപോലെ ഒരു ചീത്തക്കാര്യമല്ല. സുന്ദരമായ ജനാധിപത്യ ആദർശമാണ്. എതിരഭിപ്രായങ്ങളെ പ്രകോപനമില്ലാതെ സഹിക്കണം എന്ന വാദമാണത്. വിപരീതമായി ചിന്തിക്കുന്നവരെ നിങ്ങൾ ജീവിക്കാൻ അനുവദിച്ചാൽ മതി ;അവരെ കെട്ടിപ്പിടിച്ച് സ്നേഹിക്കാൻ പോവുകയാണെന്നു കള്ളത്തരം പറയണ്ട.
ഹിഗ്വിറ്റ എന്ന പേരിനു പേറ്റൻ്റോ ?
ക്രിസ്ത്യൻ ഹിഗ്വിറ്റ ,റെനെ ഹിഗ്വിറ്റ എന്നിവർ കൊളമ്പിയൻ ഫുട്ബോൾ താരങ്ങളാണ്. ഹിഗ്വിറ്റ എന്നത് ഒരു ഒരു വ്യക്തിയുടെ പേരായിരിക്കെ അതിൻ്റെ പേറ്റൻ്റ് മറ്റൊരാൾക്ക് കിട്ടുന്നതെങ്ങനെയാണ് ?ഹിഗ്വിറ്റ എന്ന പേരിൽ കഥയോ നോവലോ എഴുതിയതുകൊണ്ട് അതിൻ്റെ പേറ്റൻ്റ് ലഭിക്കുകയില്ല. എൻ.എസ് മാധവൻ ഹിഗ്വിറ്റ എന്ന പേരിൽ ഒരു കഥ എഴുതി. അതുകൊണ്ട് ആ പേര് മറ്റാർക്കും ഉപയോഗിക്കാൻ പാടില്ലെന്നു പറയുന്നത് ബാലിശമാണ്. ഞാൻ ഷേക്സ്പിയർ എന്നൊരു പുസ്തകം എഴുതിയാൽ കേരളത്തിൽ മറ്റാർക്കും ഷേക്സ്പിയർ എന്ന പേരിൽ സിനിമയോ നാടകമോ നിർമിക്കാൻ പാടില്ലെന്നു പറയുന്നതിൽ യുക്തിയുണ്ടോ? ഇനി യഥാർത്ഥ ഹിഗ്വിറ്റയായ ഫുട്ബോൾ താരത്തിനു സ്വന്തം പേരിൽ ഒരു സിനിമയെടുക്കാൻ എൻ.എസ്. മാധവനോട് ചോദിക്കേണ്ടി വരുമല്ലോ.
മറഡോണ എന്ന പേരിൽ ഒരാൾ കഥ എഴുതിയതുകൊണ്ട് മറഡോണ എന്ന പേരിൽ മറ്റൊരാൾ സിനിമ എടുക്കരുതെന്ന് പറയുന്നത് ഫ്യൂഡൽ മനോഭാവമാണ് പുറത്തു കൊണ്ടുവരുന്നത്.
മാധവിക്കുട്ടിയുടെ തുറന്നുപറയൽ
എഴുതാൻ കഴിയാതെ വന്ന ചില സന്ദർഭങ്ങളെ ഓർത്തുകൊണ്ട് മാധവിക്കുട്ടി ഇങ്ങനെ കുറിച്ചു:
'എഴുതാൻ വയ്യ എന്ന സ്ഥിതി ചില പ്രത്യേക ദുഃഖങ്ങളാൽ വന്നെത്തിയപ്പോൾ ഞാൻ ഒരു ഉപായം കണ്ടുപിടിച്ചു. വെപ്പുകാരിയെ പറഞ്ഞയച്ച് ഞാൻ വീട്ടിലെ വെപ്പുകാരിയാവുക, അങ്ങനെയെങ്കിലും ചെലവ് ചുരുക്കി കുടുംബത്തിന് ഒരു അഭിമാനിയായിത്തീരുക. പക്ഷേ, മൂന്നോ നാലോ മാസങ്ങൾക്കുള്ളിൽ ഞാൻ ചലിക്കുന്ന ഒരു പാവയായിത്തീർന്നു. പാവയല്ല മൃഗം. എൻ്റെ കൈകൾ പരുത്തു .എൻ്റെ നെറ്റിമേൽ എല്ലായ്പോഴും വിയർപ്പുതുള്ളികൾ മാത്രം, പൊട്ടുമില്ല ഗോപിയുമില്ല. എൻ്റെ ചെറിയ മകനെ ഓർക്കുമ്പോൾ മാത്രമേ ജീവിതം തുടരുവാനായി ഒരു കാരണം എനിക്ക് ലഭിച്ചിരുന്നുള്ളു. എഴുത്തുകാരനു എഴുത്തു നിന്നാൽ മരണമാണ്. ജീവിതത്തേക്കാൾ എത്രയോ ഭേദം. നൊണ്ടിയായിത്തീർന്ന പന്തയക്കുതിരയുടെ ദയനീയസ്ഥിതിയാണ് പിന്നീട് അയാളുടെ ജീവിതം. കുതിരകളെ വെടിവയ്ക്കാം. എഴുതിത്തീർന്ന എഴുത്തുകാരെയോ ?
മാധവിക്കുട്ടി എന്തെഴുതിയാലും അതിൽ ജീവിതവും കവിതയുമുണ്ട്. ഈ സിദ്ധി അവർക്ക് മാത്രമേയുള്ളൂ. അവർ എത്ര വേദനയോടെയാണ് എഴുത്ത് നിർത്തിയവരെപ്പറ്റി പറയുന്നത്!. എന്നാൽ ഈ സമൂഹം എത്ര ക്രൂരമായാണ് ഉള്ളിൽ തീ പടർന്ന ഒരെഴുത്തുകാരനോട് പെരുമാറുന്നത്!. ഒരു അഭിനന്ദനം അറിയിക്കില്ല;കത്തെഴുതില്ല;വിളിക്കില്ല.എല്ലായ്പ്പോഴും അവഗണിച്ചും പുച്ഛിച്ചും പരദൂഷണം പറഞ്ഞും കുറ്റപ്പെടുത്തിയും നശിപ്പിക്കാൻ നോക്കുകയാണ്.
'പഴേതാവാണ്ടിരിക്കാൻ
പുതുക്കങ്ങളുണ്ടാക്കി ജീവിക്കണം' എന്ന് റഹീമ കെ.എ. (മാതൃഭൂമി ആഴ്ചപ്പതിപ്പ് ,ഡിസംബർ 4) വെലുതാ വണ്ടാർന്നു'എന്ന കവിതയിൽ എഴുതിയത് പല ഓർമ്മകളിലേക്ക് കൊണ്ടുപോയി
0 notes
Text
അന്നയാൾ നഗ്നയായ ആ സെക്സ് സീൻ 7 തവണ എന്നെ വച്ച് ഷൂട്ട് ചെയ്തു “, നടിയുടെ വെളിപ്പെടുത്തൽ
ഇന്ത്യൻ സിനിമയിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച വെബ് സീറീസുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഒന്നാണ് സെക്രെഡ് ഗെയിംസ്. പ്രശസ്ത എഴുത്തുകാരൻ വിക്രം ചന്ദ്ര എഴുതിയ നോവലിന് അടിസ്ഥാനമാക്കിയാണ് ഈ വെബ് സീരിസ് പുറത്തിറങ്ങിയത്. വലിയ സ്വീകാര്യതയാണ് ഈ ക്രൈം സീരീസ് നേടിയെടുത്തത്. കഥാപാത്രങ്ങൾക്ക് പൂർണമായി ജീവൻ നൽകാൻ എല്ലാവർക്കും സാധിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. നെറ്റ് ഫ്ളിക്സിലാണ് സീരീസ് പുറത്തുവന്നത്. പ്രശസ്ത…
View On WordPress
0 notes
Text
സുഭാഷ് ചന്ദ്രൻ - സമുദ്രശില
സുഭാഷ് ചന്ദ്രൻ – സമുദ്രശില
സമുദ്രശില എന്ന പുസ്തകം ആദ്യം കാണുന്നത് TCS -ലെ ഒരു ബുക്ക് sale-ലാണ് . സുഭാഷ് ചന്ദ്രൻ നല്ല എഴുത്തുകാരൻ ആണെന്ന് പറഞ്ഞു കൂട്ടുകാരിയെ കൊണ്ട് ആ ബുക്ക് വാങ്ങിപ്പിച്ചതും , വായിച്ചു കഴിഞ്ഞു എനിക്കും വായിക്കാൻ തരണം എന്ന് ചട്ടം കെട്ടിയതും ഓർക്കുന്നു. പല ഉച്ചയൂണ് canteen സന്ദരർശനങ്ങളിലും ഈ പുസ്തകത്തെ പറ്റി ഞങ്ങൾ സംസാരിക്കുകയും ഉണ്ടായി . ഒടുവിൽ ഈയിടക്ക് വാങ്ങി വായിച്ചു .ശരീരത്തിനപ്പുറം ഉള്ള സ്ത്രീയെ…
View On WordPress
#Asian book review#book review#Malayalai#Malayalam#Malayalam novel#malayalam novel review#Samudrashila#Samudrasilanovel review#Subash chabdran
2 notes
·
View notes
Text
കൂട്ടിയ്ക്കൽ മൂന്നാം മൈൽ മഠത്തിൽ എം.ഐ.നൗഷാദ്(50വയസ്സ് ) നിര്യാതനായി.
കൂട്ടിയ്ക്കൽ മൂന്നാം മൈൽ മഠത്തിൽ എം.ഐ.നൗഷാദ്(50വയസ്സ് ) നിര്യാതനായി.
മുണ്ടക്കയം/കൂട്ടിയ്ക്കൽ: മൂന്നാം മൈൽ മഠത്തിൽ, പരേതനായ ഇബ്രാഹിം – സൈനബ ദമ്പതികളുടെ മകൻ, മുണ്ടക്കയം ടൗണിലെ ആധാരം എഴുത്തുകാരൻ എം.ഐ.നൗഷാദ്(50 വയസ്സ് ) നിര്യാതനായി.പരേതൻ ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗം, മുണ്ടക്കയം യൂനിറ്റ് ട്രഷറർ ,യൂനിറ്റ് മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ. ഏന്തയാർ കല്ലു പുരയ്ക്കൽ കുടുംബാംഗം ഷിജിമോൾ. മക്കൾ:മക്കൾ ഇഖ്സാൻ, സാറാ. ഖബറടക്കം…
View On WordPress
0 notes
Text
അയാൾ ഒന്നും അറിയാത്ത പോലെ ചോദിച്ച് അവളുടെ അടുത്തായി ചുമരും ചാരിയിരുന്നു...
അയാൾ ഒന്നും അറിയാത്ത പോലെ ചോദിച്ച് അവളുടെ അടുത്തായി ചുമരും ചാരിയിരുന്നു…
രചന : രമേഷ് കൃഷ്ണൻ ” ഓ… രാവിലെ തന്നെ മൊബൈലിലും കുത്തിയിരിക്കാണോ… ഇയാള് എന്തെങ്കിലും കുത്തികുറിക്കും അതിന് കുറെ കോന്തൻമാരും കോന്തികളും ലൈക്കടിക്കും ആ ലൈക്കിനും കമന്റിനും വേണ്ടിയല്ലേ ഇങ്ങനെ മൊബൈലും കുത്തിപിടിച്ചിരിക്കുന്നത്”… “വല്യ ഒരു എഴുത്തുകാരൻ വന്നിരിക്കുന്നു….ആ കൊച്ചിനെ ഒന്നെടുക്ക് മനഷ്യാ…. എനിക്ക് അടുക്കളയിൽ നൂറുകൂട്ടം പണിയുണ്ട്… ” അവൾ എണീൽക്കുന്നതിന് മുമ്പേയോ അവൾ ഉറങ്ങി കഴിഞ്ഞതിന്റെ ശേഷമോ…
View On WordPress
0 notes
Text
'സുഹൃത്ത്' എന്ന വാക്കിന് ഒരു ചിത്രം ആവശ്യമാണെങ്കിൽ
#എഴുത്ത്#എഴുത്തുകാരൻ#കവിത#എഴുത്തുകൂട്ടം#ഉദ്ധരണികൾ#വാർത്ത#എഴുത്തുകാരുടെ#തമിഴ്#മലയാളം#പ്രത്യേകത#ഇന്ത്യ#director#only fans#funny#light#television#fashion#news#photography#writers#quotes
8 notes
·
View notes
Photo
ഇന്ന് 23 മെയ്, 2021 - പദ്മരാജൻ ജന്മദിനം പ്രതിഭ കൊണ്ട് കാലത്തിനു മുന്‍പേ സഞ്ചരിച്ച എഴുത്തുകാരൻ ഭൂമിയിൽ അവതരിച്ചിട്ട് എഴുപത്തിയാറ് വർഷങ്ങൾ. വെറും നാല്പത്തിയാറു വർഷത്തെ ജീവിതം കൊണ്ട് എഴുത്തിന്റെയും സിനിമയുടയും കുറേ അത്ഭുതങ്ങൾ നമുക്കായി ബാക്കിവെച്ച്, നമ്മുടെ ഓർമ്മകളിൽ മാത്രമായി മാറിയ ഗന്ധർവ്വജന്മം! ''ഓർമ്മകളായി മാറുമ്പോഴല്ലേ എന്തിനും ചന്തം കൂടുക...?'' അതെ. അങ്ങയുടെ ഓർമ്മകൾക്ക് നൂറു നിറങ്ങളുടെ ചന്തമാണ് ഞങ്ങളുടെ മനസ്സിൽ... അന്നും, ഇന്നും, എന്നും...!!! പ്രണാമം!!! 🌹 http://blackhatmediahouse.blogspot.com/2021/05/blog-post_22.html (at Blackhatmediahouse) https://www.instagram.com/p/CPM6fwdLeIT/?utm_medium=tumblr
0 notes
Text
വേദങ്ങൾ നാലാണ്, അത് ദൈവസൃഷ്ടി ആണ്.എന്നിട്ടും ഇതിനു മാത്രം എന്തേ അയിത്തം ? Shameer KN മണ്മറഞ്ഞ പ്രിയ എഴുത്തുകാരൻ ഡെന്നിസ് ജോസഫ് സാറിന്റെ സംവിധാനത്തിൽ മമ്മൂട്ടി നായകനായി അഭിനയിച്ച സിനിമ. അദ്ദേഹം സംവിധാനം ചെയ്തത് നാല് ചിത്രങ്ങൾ, അതിൽ എനിക്ക് പ്രിയപ്പെട്ടത്, - സമൂഹത്തിൽ നിലനിന്നിരുന്ന ഉച്ച നീച്ചത്വങ്ങളെ തുറന്നു കാട്ടിയ സിനിമയായിരുന്നു. താഴ്ന്ന കുലത്തിൽ ജനിച്ചത് കൊണ്ട് മാത്രം എവിടെയും അവഗണന നേരിട്ട ഒരാളുടെ കഥ. വിദ്യാഭ്യാസം, നല്ലൊരു ജീവിതം ഇതെല്ലാം ജാതിയുടെയും കുലത്തിന്റെയും പേരിൽ നിഷേധിക്കപ്പെട്ടു സമൂഹത്തിൽ ഒറ്റപ്പെട്ട ഒരാൾ. അയാൾ തന്റെ നഷ്ടങ്ങൾക്ക് പ്രതികാരം ചോദിക്കാൻ തിരഞ്ഞെടുത്ത വഴി വളരെ വ്യത്യസ്തമായിരുന്നു. താൻ സ്വായതമാക്കിയ അറിവുകൾ കൊണ്ട് ആ അറിവ് തനിക്കു നിഷേധിക്കാൻ ശ്രമിച്ചവർക്ക് കൊടുക്കുന്ന മറുപടി.. വളരെ വ്യത്യസ്തമായ ഒരു പ്രമേയം അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഷിബു ചക്രവർത്തിയുടെ രചന. ഇളയരാജയുടെ സംഗീതം. ഗാനങ്ങൾ അതിമനോഹരം ഒപ്പം ബിജിഎം ചിത്രത്തിന് നൽകുന്ന ആ ഒരു ഹോറർ ഫീൽ അപാരം.1989 ഇൽ റിലീസ് ആയ ഈ സിനിമ വേദങ്ങളെ അടിസ്ഥാനപ്പെടുത്തി ഉള്ള കഥാരചന ആണ് നടത്തിയിരിക്കുന്നത്..മമ്മൂട്ടി പ്രധാന വേഷത്തിൽ. ഒപ്പം ചാറുഹസൻ, തിലകൻ, ഗണേഷ്, സിൽക്ക് സ്മിത, ജോസ് പ്രകാശ്, പാർവതി, ജയഭാരതി, സുകുമാരി തുടങ്ങിയവർ മറ്റു വേഷങ്ങളിൽ. എടുത്തു പറയേണ്ടത് ചായഗ്രഹണം ആണ്. സിനിമ ആവശ്യപ്പെടുന്ന ഒരു ഫീൽ കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഓ എൻ വി സാറാണ് ഗാനങ്ങൾ എഴുതിയത് പുഴയോരത്തിൽ.. അമ്പിളിക്കലയും നീരും... ഓ മിഥ്യെ... പൂവായ് വിരിഞ്ഞു... വേദ പണ്ഡിതന് പുള്ളുവ സ്ത്രീയിൽ ഉണ്ടായ മകന് ബ്രാഹ്മണനായ അച്ഛൻ വേദ പഠനം നൽകുന്നതും ആക്കാലത്തു നിന്നിരുന്ന ജാതിവ്യവസ്ഥ അതിന�� എതിർക്കുന്നതും ഒക്കെ കാണിച്ചു കൊണ്ടാണ് സിനിമ തുടങ്ങുന്നത്. എങ്കിലും മറ്റുള്ളവരുടെ എതിർപ്പ് പണ്ഡിതനായ അച്ഛനെ ആസ്വസ്ഥനാക്കുന്നെങ്കിലും അയാൾ ആ മകന് വേദം പറഞ്ഞ് കൊടുക്കുന്നു. പിൽകാലത്തു തന്റെ പിൻഗാമിയായി അച്ഛന് പകരം അയാൾ കുട്ടികൾക്ക് വേദപഠന ക്ലാസ്സുകൾ എടുക്കുന്നു. അറിവിൽ അച്ഛനെക്കാൾ മുകളിൽ. എങ്കിലും വൃത്തികെട്ട ആ സമൂഹം അയാളെ അംഗീകരിക്കുന്നില്ല. പൊതുവേദികളിൽ നിന്നു പോലും അപമാനിച്ചു ഇറക്കിവിടുന്നു. അയാൾ സ്വയം ചോദിക്കുന്നു താൻ ആരാണ്? തന്റെ കുലം എന്താണ് എന്നൊക്കെ. ജനിപ്പിച്ച പിതാവിന് പോലും മറുപടി ഇല്ലായിരുന്നു. ഇതിനിടയിൽ ബ്രാഹ്‌മണ പെൺകുട്ടിയുമായുള്ള പ്രണയം അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളിൽ സ്വന്തം അമ്മയെ നഷ്ടപ്പെടുന്നത് കാണേണ്ടി വരുന്നു അയാൾക്ക്. അതിനു പ്രതികാരം ചെയാനിറങ്ങുന്ന അയാൾ തിരഞ്ഞെടുത്തത് അഥർവ വേദം ആയിരുന്നു. മേക്കാടൻ എന്ന പണ്ഡിതന്റെയടുത്തു ശിഷ്യപ്പെടുന്ന അയാൾ..അവിടെ നിന്നും അപ്രത്യക്ഷരാകുന്ന ഇരുവരും. തന്റെ ഗുരുവിൽ നിന്നും അഥർവ്വ വേദം പഠിക്കുന്ന അയാൾ മേക്കാടന്റെ ശിഷ്യനായി തീരുന്നു. ആ ഗ്രാമം വിട്ട് ദൂരെ ദൂരെ അറിയാതൊരു ഗ്രാമത്തിൽ താമസിച്ചു കൊണ്ട് താന്ത്രിക് വിദ്യകൾ കൂടി അയാൾ സ്വായത്തമാക്കുന്നു.. അതോടെ അയാൾ കൂടുതൽ അജയനായി തീരുകയും തന്നെ പുറത്താക്കിയ ഗ്രാമത്തെ തന്റെ ആഭിചാര കഴിവുകൾ ഉപയോഗിച്ച് ശിക്ഷിക്കാൻ തീരുമാനിക്കുന്നു. അതിൽ നിന്നും അയാളെ പിന്തിരിപ്പിക്കാൻ ബ്രാഹ് മണനായ അയാളുടെ പിതാവ് അയാളുടെ ഇളയ മകനെ അങ്ങോട്ട് അയക്കുന്നു..വേദങ്ങളെ കുറിച്ചുള്ള റഫറൻസ്, പിന്നെ സിനിമയിൽ കാണിക്കുന്ന പൂജകൾ ഇതെല്ലാം ഒരു പുതിയ അനുഭവം ആയിരുന്നു അന്നത്തെ കാലത്ത്.. വ്യത്യസ്ത പ്രമേയം, കഥാപാശ്ചാത്തലം..ഇനിയും ഇത്തരം സിനികൾ ചെയ്യാൻ ശ്രീ ഡെന്നിസ് ജോസഫ് എന്ന കലാകാരൻ ഇല്ലല്ലോ എന്നോർക്കുമ്പോൾ ഒരു സങ്കടം.. ആദരാഞ്ജലികൾ
0 notes
Text
പരസ്പരം
മലയാളം കമ്പികഥ – പരസ്പരം ഈ കഥ ഒരു പക്ഷെ നിങ്ങൾ കേട്ടുകാണില്ല. എന്നാൽ ഈ കഥയിലെ കഥാപാത്രങ്ങളെ നിങ്ങള്ക് ഒരു പക്ഷെ നല്ല പരിചയം ഉണ്ടായേക്കാം.. kambi.pw നിൽ തന്നെ ഉള്ള ഒരു എഴുത്തുകാരൻ എഴുതിയ ഉപ്പും മുളകും എന്ന കഥയാണ് ഈ കഥയുടെ ജനനത്തിനു കാരണം. ഒരു വീടിന്റെ അകത്തു നടക്കുന്ന സംഭവം വികാസങ്ങൾ ആണ് ഈ കഥ. അപ്പോൾ നമുക്കു ആ വീട്ടിലേക്കു ഒന്ന് ചെല്ലാം അല്ലെ അതെ പടിപ്പുര വീട്. കിഴക്കുന്നിന്നും പ്രഭാത കിരണങ്ങൾ…
View On WordPress
#Kalikuttan#Kambi Pusthakam#Kambi Rajan#Kambikadha#Kambikuttan#Kambirajan#കംബി#കംബികഥകള്‍#കംബികഥകള്‍ മലയാളം#കമ്പികഥകള്‍#കൊച്ചുപുസ്തകം#മലയാളം കമ്പി കഥ#മലയാളം കമ്പികഥകള്‍
2 notes
·
View notes
Text
ജ്ഞാനത്തിൻ്റെ സ്പന്ദനം
മഹാജ്ഞാനിയായ ബ്രിട്ടീഷ് തത്ത്വചിന്തകൻ ബർട്രാൻഡ് റസ്സൽ 'ഹിബ്ബർട്ട് ജേർണലി'ൽ മതസാരത്തെക്കുറിച്ചെഴുതിയ ലേഖനത്തെ പ്രശംസിച്ചുകൊണ്ട് രവീന്ദ്രനാഥ ടാഗോർ അദ്ദേഹത്തിനു അയച്ച ഒരു കത്തിൽ (1912 ,ഒക്ടോ. 13 ) ഇങ്ങനെ വായിക്കാം: താങ്കളുടെ ലേഖനം വളരെ താല്പര്യത്തോടെയാണ് ഞാൻ വായിച്ചത്. ഉപനിഷത്തിലെ ഒരു വാക്യത്തെക്കുറിച്ചാണ് ഞാനോർമ്മിച്ചത്. നമ്മെ കുഴപ്പിക്കുന്ന വാക്കുകളും, മനസ്സ് എന്നപോലെ, അവനിൽ നിന്നാണ് വരുന്നത്. ബ്രഹ്മത്തിൻ്റെ (അനന്തതയുടെ) ആനന്ദം അറിയുന്നവൻ എല്ലാ ഭയങ്ങളിൽ നിന്നും സ്വതന്ത്രനാകുന്നു. അറിവിലൂടെ നിങ്ങൾക്കവനെ മനസിലാക്കാനാകില്ല. അനന്തതയെ നിങ്ങൾ ജീവിക്കുമ്പോൾ ,നശ്വരമായ ജീവിതത്തിൻ്റെ പരിധിക്കുള്ളിലാകാതിരിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു ,മഹത്തായ ആനന്ദം എന്നു പറയുന്നത് നമ്മുടെ സ്വാർത്ഥജീവിതത്തിൻ്റെ എല്ലാ സന്തോഷങ്ങൾക്കും വേദനകൾക്കും മുകളിലാണെന്ന്; അങ്ങനെ നിങ്ങൾ എല്ലാ ഭയങ്ങളിൽ നിന്നും സ്വാതന്ത്രനാകുന്നു'.
ടാഗോർ പറയുന്നത് ,ഈ ആനന്ദമാണ് ബ്രഹ്മബോധത്തിന്റെ ശരിയായ അറിവെന്നാണ്. ഒരധികാര കേന്ദ്രം നമ്മളിൽ അടിച്ചേൽപ്പിക്കുന്ന വിശ്വാസമല്ല അത്. എന്നാൽ അനന്തതയുടെ ആത്യന്തികമായ സക്ഷാത്കാരമാണത്. ഇടുങ്ങിയ സ്വാർത്ഥ മനസ്സിൻ്റെ ചങ്ങലകളിൽ നിന്ന് സ്വതന്ത്രമായാലേ അത് അനുഭവിക്കാനാകൂ .അങ്ങനെ മാത്രമേ നമ്മുടെ മനസ്സിനെയും സ്നേഹത്തെയും സ്വതന്ത്രമാക്കാനാവൂ .കൃഷ്ണദത്തയും ആൻഡ്രൂ റോബിൻസണും എഡിറ്റ് ചെയ്ത 'രവീന്ദ്രനാഥ് ടാഗോർ -ആൻ ആന്തോളജി' എന്ന മനോഹരമായ പുസ്തകത്തിലാണ് ഈ കത്ത് വായിച്ചത്.
ഈ ആത്മീയതയാണ് ടാഗോർ തൻ്റെ സാഹിത്യത്തിലുടനീളം ആവിഷ്കരിച്ചത്. ഒരു അനുഭൂതിയെന്ന നിലയിൽ മാത്രമല്ല ,ജീവിതത്തെ ആകെ സ്വാധീനിക്കുന്ന വലിയ ജ്ഞാനമെന്ന നിലയിലും ഇത് ടാഗോറിൽ സദാ സ്പന്ദിച്ചു നിന്നു. ഇതാണ് നമുക്ക് നഷ്ടപ്പെട്ടത്;നമ്മുടെ സാഹിത്യത്തിനും .ആത്മാവിനു അന്യമായി ഒന്നുമില്ലെന്ന വലിയ വീക്ഷണത്തിലേക്ക് എത്താൻ കഴിയാത്തതുകൊണ്ടാണ് അനാവശ്യമായ അയിത്തവും വെറുപ്പും തലപൊക്കുന്നത്.
മരണമല്ല വലുത്
മരണമാണോ ജീവിതമാണോ വലുത്? മരണത്തെക്കുറിച്ച് പ്രമുഖ എഴുത്തുകാർ ഗാഢമായി നിരീക്ഷിച്ചിട്ടുണ്ട്. ഫ്രഞ്ച് തത്ത്വജ്ഞാനി ഴാങ് പോൾ സാർത്ര് എഴുതി:
'മരണം ഒരു തുടർച്ചയാണ് ,ആ തുടർച്ചയിൽ ഞാൻ ഇല്ലെങ്കിൽ പോലും'.ജീവിതത്തേക്കാൾ മഹത്തരമായി മരണത്തെ പ്രഖ്യാപിക്കുകയാണ് ഇന്ന് സോഷ്യൽ മീഡിയയും പത്രങ്ങളും മറ്റും. അവർ ജീവിതത്തിനു യാതൊരു അർത്ഥവും കാണുന്നില്ല. എത്ര തവണ അവിൽപ്പൊതിയുമായി വീട്ടുപടിക്കൽ ചെന്നാലും അവർ പ്രസാദിക്കുകയില്ല; കാര്യങ്ങൾ സ്വയം ബോധ്യപ്പെട്ടു പ്രവർത്തിക്കാൻ ,ഇവർക്ക് ശ്രീകൃഷ്ണനാകാൻ സാധ്യമല്ലല്ലോ .
ഇന്നത്തെ പ്രമുഖ പത്രങ്ങളുമായി ഈ നാട്ടിലെ സാഹിത്യകാരന്മാർക്ക്, ചിത്രകാരന്മാർക്ക് യാതൊരു ആത്മബന്ധവും തോന്നുകയില്ല .തൊണ്ണൂറ് കഴിഞ്ഞ ഏതാനും പേർക്ക് മറിച്ചായിരിക്കും പറയാനുണ്ടാവുക. കാരണം, എഴുത്തുകാരനെയും കലാകാരനെയും തമസ്കരിച്ച ശേഷം ,പത്തുമണിക്കൂർ പോലും ആയുസ്സില്ലാത്ത രാഷ്ട്രീയ പ്രതികരണങ്ങളും മറ്റു വിനോദ വിവരണങ്ങളുമാണ് അവർ നിരത്തുന്നത് .എഴുത്തുകാരനും കലാകാരനും ഈ നാട്ടിലെ പ്രജയാണെന്നു പോലും അവർ അംഗീകരിക്കുകയില്ല. മരണത്തെ ജീവിതത്തെക്കാൾ വലുതായി കാണുന്നത് ഇന്നത്തെ സംസ്കാരമാണെങ്കിൽ അത് ജീർണതയാണ്. ജീവിതത്തിലെപ്പോഴും അവർ കലാകാരന്മാരെ ചവിട്ടിത്തേക്കു കയാണ് ചെയ്യുന്നത്. എന്നാൽ കലാകാരൻ മരിക്കുമ്പോൾ ശവത്തിനു പിടിവലിയാണ്. സമൂഹമാധ്യമങ്ങളിൽ ഫോട്ടോ ഉപയോഗിച്ച് വിവിധ ഗ്രൂപ്പുകളും വ്യക്തികളും വച്ചുപൂജ നടത്തും. സതീഷ് ബാബു പയ്യന്നൂന്റെ കാര്യത്തിൽ ഒരാഴ്ച അത് തുടർന്നു. എന്ത് കാപട്യമാണിത്!. മരിച്ചയാളെ അനുസ്മരിക്കുകയോ അവൻ്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തുകയോ അല്ല ഇതിൻ്റെ പിന്നിലുള്ള ലക്ഷ്യങ്ങൾ. തങ്ങൾ ജീവിച്ചിരിക്കുന്നു എന്ന അഹന്തയുടെ അട്ടഹാസമാണത്. മരണത്തിലൂടെ മാത്രമേ തങ്ങൾ അംഗീകരിക്കുകയുള്ളൂ എന്നല്ലേ അവർ പറയുന്നത്? ഇക്കൂട്ടർ കലാകാരൻ്റെ ജീവിതത്തെ എപ്പോഴും പുലഭ്യം പറഞ്ഞുകൊണ്ടിരിക്കും; നിന്ദിക്കുകയും നോവിക്കുകയും ചെയ്തു അപമാനിക്കും. മരണത്തെ ആദ്യമായി കാണുകയാണെന്ന നാട്യത്തിൽ ഒരാഘോഷമാണ് അവർ സംഘടിപ്പിക്കുന്നത്. ശവങ്ങൾക്ക് ഒന്നിനെയും പ്രതിരോധിക്കാനാവില്ലല്ലോ. സതീഷ് ബാബു പയ്യന്നൂരിനെ അവഗണിച്ചവരെല്ലാം, അദ്ദേഹം മരിച്ചതോടെ ശവത്തിനു വേണ്ടി ചാടി വീഴുകയായിരുന്നു. ചർച്ചകളും അനുശോചനങ്ങളും അണപൊട്ടിയൊഴുകി. ഫലത്തിൽ , തങ്ങളുടെ ശൂന്യമായ അഹന്ത പൊട്ടിത്തകർന്നതിലുള്ള ജാള്യത മറച്ചു വച്ച് വെറുതെ ബഹളം വയ്ക്കുകയാണ്.
ജീവിതം മരണത്തിൽ അവസാനിക്കുന്നുവെന്ന് ഉറച്ചു വിശ്വസിക്കുന്ന ചിന്താശൂന്യന്മാരാണ് മരണത്തെ ഇങ്ങനെ ആഘോഷിക്കുന്നത്. ജീവിതത്തിന്റെ ഒരു ഘട്ടമാണത് ;എഴുത്തുകാരനു മരണമില്ല. എഴുത്തുകാരൻ തൻ്റെ മരണത്തെക്കുറിച്ച് ആലോചിക്കുന്നത് തന്നെ തെറ്റാണ്. ജീവിതത്തെ എങ്ങനെയെങ്കിലും അവസാനിപ്പിക്കാമെന്ന് ആഗ്രഹിക്കുന്നവരാണ് എഴുത്തുകാരന്റെ മരണത്തെ അപഹാസ്യമാക്കിത്തീർക്കുന്നത്. അവർ മറ്റുള്ളവരുടെ ചെലവിൽ സ്വന്തം മൂല്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. എഴുത്തുകാരന് ജീവിതം അവന്റെ കൃതികളാണ്. സി.വി.ശ്രീരാമൻ എത്ര കാലം ഈ ഭൂമുഖത്തു നിന്ന് മാറി നിന്നാലും അദ്ദേഹം തൻ്റെ കഥകളിലൂടെ സംസാരിക്കുകയാണ്.
ആ കഥകൾ ജീവിതമാണ്. അത് മരണത്തിനെതിരെയാണ് യുദ്ധം ചെയ്യുന്നത്. മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും സാഹിത്യത്തിന്റെ ഈ സമരത്തെ കാണാൻ തയ്യാറല്ല.
ഇന്നത്തെ പത്രവായനക്കാർ ഒരിക്കലും യശ:ശരീരരായ സി.വി.ശ്രീരാമനെയോ വി.പി.ശിവകുമാറിനെയോ അറിയില്ല. ഈ എഴുത്തുകാർക്ക് പത്രങ്ങളുമായി എന്തു ബന്ധം? പത്രങ്ങളുടെ വായനക്കാർ രാഷ്ടീയ നേതാക്കളെയാണ് അറിയുന്നത്. വായനക്കാരുടെ ആയുഷ്കാലം ഈ അറിവിൽ തന്നെ അവർക്ക് തുടരാനും മാധ്യമങ്ങൾ ഒത്താശ ചെയ്തു കൊടുക്കും.
വഴിപാട് സെമിനാറുകൾ
കേരള സാഹിത്യഅക്കാദമി 'ചണ്ഡാലഭിക്ഷുകി -ദുരവസ്ഥ' ശതാബ്ദി സെമിനാർ സംഘടിപ്പിച്ചു. ഒരു വഴിപാടെന്ന പോലെയാണ് ഈ ശതാബ്ദി സംഘടിപ്പിച്ചതെങ്കിൽ കൊള്ളാം. അതിനപ്പുറം ഈ സെമിനാറിനു ഒരു പ്രസക്തിയും കിട്ടുകയില്ല. ഈ സെമിനാറിനെക്കുറിച്ച് 'സാഹിത്യ ചക്രവാള'(ഡിസംബർ) ത്തിൽ ഇങ്ങനെ വായിക്കാം: 'മൈത്രി എന്ന ആശയമാണ് കുമാരനാശാൻ്റെ കവിതകളിൽ നിറഞ്ഞു നിൽക്കുന്ന ഘടകമെന്ന് അദ്ദേഹം (സുനിൽ പി. ഇളയിടം)നിരീക്ഷിച്ചു. സാമൂഹ്യ ജീവിതത്തിൻ്റെ ആധാരശാല യാകേണ്ടത് ഈ മൈത്രിയെന്ന ഭാവമാണ്. സ്നേഹമെന്ന അടിസ്ഥാന മൂല്യത്തെ രാഷ്ട്രീയ മൂല്യമായി വികസിപ്പിക്കുന്നത് ആശാന്റെ കാവ്യ ജീവിതത്തിൽ പ്രകടമാണെന്നും സുനിൽ പി. ഇളയിടം നിരീക്ഷിച്ചു'.
ഇത്രയേയുള്ളൂ ഈ സെമിനാർ .കോളജ് അധ്യാപകരും ഒരേ രാഷ്ട്രീയ അനുയായികളും മാത്രം പങ്കെടുത്ത ഈ സെമിനാർ ആശാൻ കണ്ടിരുന്നെങ്കിൽ ഓടി രക്ഷപ്പെട്ടേനെ. ചണ്ഡാലരുടെ വെള്ളത്തിനുപോലും ജാതി നിലനിന്ന ഒരു ഇടമാണ് കേരളമെന്നാണ് ആശാൻ പറയുന്നത്. എന്നാൽ ഇപ്പോൾ അക്കാദമി ചെയ്യുന്നതെന്താണ് ?തങ്ങളുടെ രാഷ്ട്രീയ അടിമത്തം പേറാത്തവരെ, തങ്ങളുടെ രാഷ്ട്രീയം എന്ന 'അരാഷ്ട്രീയ' ചിന്തകളിൽ അഭിരമിക്കാത്തവരെ പുറത്തു നിറുത്തുന്നതാണ് അക്കാദമിയുടെ രീതി. ഇവിടെ എവിടെയാണ് സാർ മൈത്രി?. ഇഷ്ടമില്ലാത്തവരെയെല്ലാം പുറന്തള്ളുന്ന സ്വഭാവത്തെ ആരും മൈത്രിയെന്നു വിളിക്കില്ല. അത് ഫൂഡൽ മനോഭാവമാണ്. ഒരു പ്രത്യേക രാഷ്ട്രീയനിറത്തിൽ അഭയം തേടിയ ശേഷം സ്വന്തം വിമതവും ഏകപക്ഷീയവുമായ അരാഷ്ട്രീയ ബോധത്തിന്റെ പുറംതോടിനുള്ളിൽ കഴിയുന്നവരുടെ 'രാഷ്ട്രീയ'മല്ല, എന്തായാലും ആശാൻ അവതരിപ്പിച്ചത്. സംസ്കാരവും ബഹുസ്വരതയും എന്ന വിഷയത്തിൽ കെ.സി. നാരായണൻ പ്രഭാഷണം നടത്തിയെന്ന്! ബഹുസ്വരത ഒട്ടുമില്ലാത്തയാളാണ് നാരായണൻ.
ശ്രീജിത്ത് പെരുന്തച്ചന്റെ 'എഴുത്തുമേശകൾ' എന്ന കൃതിയെക്കുറിച്ച് എൻ.എം.നൂലേലി മുക്തകണ്ഠം പ്രശംസിച്ച് എഴുതിയത് (സാഹിത്യചക്രവാളം)വായിച്ചു. ഇതൊക്കെ റിവ്യു ചെയ്യേണ്ട കാര്യമുണ്ടോ ?'എഴുത്തുമേശകൾ' തരക്കേടില്ലാത്ത ഒരു പൈങ്കിളി കൃതിയാണ്. ശ്രീജിത്തിന് എഴുത്തുകാരുടെ വീടിനു ചുറ്റും നടക്കാനേ കഴിയൂ; ഉള്ളിൽ കയറാൻ 'അന്യവാദ'മില്ല. അദ്ദേഹം മുണ്ടശ്ശേരിയെക്കുറിച്ച് എഴുതിയത് ലേഖകൻ ഉദ്ധരിക്കുന്നത് ഇങ്ങനെയാണ് :'ഏതു നേരവും ഒരു രണ്ടാംമുണ്ട�� അദ്ദേഹത്തിൻ്റെ തോളത്തു കാണാം .മന്ത്രിയായിരിക്കുമ്പോൾ മുണ്ടശ്ശേരി സാഹിത്യം രണ്ടാംമുണ്ടാക്കി തോളത്തിട്ടു .എഴുത്തുകാരനായിരിക്കുമ്പോൾ രാഷ്ട്രീയം രണ്ടാംമുണ്ടാക്കി തോളത്തിട്ടു .രണ്ടാംമുണ്ട് തോളത്തിട്ടു കൊണ്ട് അദ്ദേഹം എല്ലായിടത്തും ഒന്നാമതെത്തി. അങ്ങനെയാണല്ലോ കേരളത്തിലെ ഒന്നാമത്തെ വിദ്യാഭ്യാസ മന്ത്രിയും കൊച്ചിൻ സർവകലാശാലയിലെ ഒന്നാമത്തെ വൈസ് ചാൻസലറുമായത്'.എങ്ങനെയുണ്ട് ശ്രീജിത്തിൻ്റെ കണ്ടുപിടിത്തം ? മുണ്ടശ്ശേരി എഴുതിയ ഒരു കൃതിയും വായിക്കാതെ അദ്ദേഹത്തിൻ്റെ രണ്ടാംമുണ്ട് തപ്പി നടന്ന ശ്രീജിത്തിന്റെ കഥയില്ലായ്മകളാണ് ഇതെല്ലാം.
രാഷ്ട്രീയ പ്രചാരണം
'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകത്തിനു എഴുപത് വയസ്സ് പൂർത്തിയായതിൻ്റെ വിവരണം വാട്സപ്പിൽ വായിച്ചു. നാടകത്തിലെ ഒരു ഗാനരംഗത്തിന്റെ പുനരാവിഷ്കാരവും കണ്ടു. ഈ നാടകത്തിനു ചരിത്രപരമായ പ്രാധാന്യമുണ്ട്. ഒരു കാലഘട്ടത്തെ രൂപപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിച്ച നാടകകൃത്താണ് തോപ്പിൽ ഭാസി; അതുപോലെ കാഥികൻ സാംബശിവനും മറ്റും .
അവർ കണ്ട രാഷ്ട്രീയ സ്വപ്നങ്ങൾ പവിത്രമായിരുന്നു. അവർ മനുഷ്യരെയെല്ലാവരെയും ഒന്നുപോലെ കണ്ടു. എന്നാൽ പിൽക്കാലത്ത് ലോകത്തിൻ്റെ മാറ്റം മറ്റൊരു വഴിക്കായിരുന്നു. ആഗോളവൽക്കരണവും നഗരവത്ക്കരണവും സൈനികസാങ്കേതികതയും മുന്നേറിയപ്പോൾ പ്രത്യയശാസ്ത്രങ്ങൾക്ക് പിന്മാറേണ്ടി വന്നു .തോപ്പിൽ ഭാസിയുടെ നാടകങ്ങളിൽ രാഷ്ട്രീയ പ്രചാരണത്തിനാണ് പ്രാധാന്യം. ഒരു കലാസൃഷ്ടി രാഷ്ട്രീയപ്രചാരണത്തിനു തയ്യാറെടുക്കുന്നത് ഇന്നത്തെ നിലയിൽ അത്ര പ്രതീക്ഷാവഹമല്ല. തോപ്പിൽ ഭാസിയുടെ പ്രതിഭയ്ക്ക് അതിൻ്റെ യഥാർത്ഥ വഴിയിൽ മുന്നേറാനായില്ല എന്നാണ് ഇത് കാണിക്കുന്നത്. മഹാനായ കഥാപ്രസംഗകൻ വി.സാംബശിവൻ 'ഇരുപതാം നൂറ്റാണ്ട് ' എന്ന കഥ പറയുമ്പോൾ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളിലെ ജനങ്ങളെ അദ്ദേഹം സ്തുതിക്കുന്നുണ്ട്. അവിടങ്ങളിലെ സമത്വത്തെയാണ് സാബശിവൻ പ്രശംസിക്കുന്നത്. എന്നാൽ ആ സോഷ്യലിസ്റ്റ് രാഷ്ട്രങ്ങൾ ഇന്നെവിടെയാണ്? ആ സമത്വം എവിടെ? ഏത് രാഷ്ട്രങ്ങളെയാണ്, അദ്ദേഹം മനസ്സിൽ കണ്ടത്?.
ഒരു പ്രതിമയിൽ എന്തിരിക്കുന്നു?
കേരളത്തിൽ എഴുത്തുകാരുടെ പ്രതിമയും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കുമാരനാശാൻ്റെ പ്രതിമ തലസ്ഥാനത്ത് തന്നെയുണ്ട്. വേറെയും പ്രതിമകളുണ്ട്. പുസ്തകം വായിക്കാത്തവർക്കുള്ള ആഹ്വാനമാണത്, ഈ പ്രതിമയെ കണ്ടെങ്കിലും വായനയിലേക്കു തിരിച്ചുപോകൂ എന്ന് .ഏതാനും ആഴ്ചകൾക്കു മുമ്പാണ്, ടി.പത്മനാഭൻ്റെ ഒരു പ്രതിമ മാഹി കലാഗ്രാമത്തിൽ സ്ഥാപിച്ച വാർത്ത വായിച്ചത്. ചെറിയൊരു ഞെട്ടൽ ഉണ്ടാകാതിരുന്നില്ല .ഈ കോളത്തിൻ്റെ പ്രത്യേകത സത്യസന്ധതയാണെന്ന് ശത്രുക്കൾ പോലും സമ്മതിക്കും. അതുകൊണ്ട് പറയുകയാണ്. ടി.പത്മനാഭൻ്റെ പ്രതിമ അനാച്ഛാദനം ചെയ്തത് ശശി തരൂരാണ്. എന്നാൽ ആ ചടങ്ങിൽ പത്മനാഭൻ പ��്കെടുത്തതാണ് ഞെട്ടിച്ചത്.പത്മനാഭൻ അതിൽ പങ്കെടുത്തത് തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നല്കിയത്. സ്വന്തം പ്രതിമ സ്ഥാപിക്കുന്നതിനു കഥാകൃത്ത് തന്നെ മുൻകൈയെടുക്കുന്നെന്ന സൂചന അത് പകരുന്നുണ്ട്,അങ്ങനെ അല്ലെങ്കിൽ പോലും .തൻ്റെ നോവലിനു പതിനഞ്ചാമത്തെ അവാർഡ് ലഭിച്ചിരിക്കുന്നു എന്നു പറഞ്ഞ് ഫേസ്ബുക്കിൽ ഒരു കഥാകൃത്ത് പോസ്റ്റ് ചെയ്തത് കണ്ടു. എന്തിനാണ് ഞെട്ടുന്നത് ?തനിക്ക് ഇത്രയും അവാർഡുകൾ കിട്ടിയിട്ടുണ്ട് കേട്ടോ എന്നു പറഞ്ഞ് ഒരെഴുത്തുകാരൻ സ്വയം മുന്നോട്ടുവരുന്നത് ഇന്നാർക്കും ഒരു പ്രശ്നവുമല്ല .അതെല്ലാം ശീലമായിരിക്കുന്നു. ഒരവാർഡിൽ എന്തിരിക്കുന്നു എന്ന് പറയുന്നതാണ് ഉന്നതം. ഇതുപോലുള്ള പ്രശംസകളിൽ നല്ല എഴുത്തുകാർ അഭിരമിക്കില്ല, അവർക്ക് ലഹരിപിടിക്കാൻ ആശയങ്ങളാണ് വേണ്ടത്.
ടി.പത്മനാഭൻ്റെ പ്രതിമ വയ്ക്കുന്നതുകൊണ്ട് കുഴപ്പമില്ല.എന്നാൽ ആ ചടങ്ങിൽ പത്മനാഭൻ പങ്കെടുത്തത് മറ്റു പല എഴുത്തുകാർക്കും 'പ്രചോദന'മാകും . ഇനി തിരുവനന്തപുരത്തുനിന്നു കോഴിക്കോട്ടേക്ക് പ്രസംഗിക്കാൻ പോകുന്ന എഴുത്തുകാരൻ പറയാനിട യുള്ള വാചകം ഇതായിരിക്കും: എൻ്റെയൊപ്പം എൻ്റെ പ്രതിമയും കൊണ്ടുവന്നിട്ടുണ്ട്. അത് നിങ്ങൾ ഇവിടെ സുരക്ഷിതമായി സ്ഥാപിക്കണം. പ്രസ്റ്റീജ് ഇഷ്യുവാണ്! .
നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന വൈകാരികമായ സ്തംഭനാവസ്ഥയാണ്, ഇതിനെപ്പറ്റി ആരും പ്രതികരിക്കാത്തതിനു കാരണമെന്നാണ് എനിക്ക് തോന്നുന്നത്. കാറിൽ ചാരി നിന്ന ബാലനെ കാർ ഉടമ ആഞ്ഞു ചവിട്ടിയപ്പോൾ പലരും പ്രതികരിച്ചു. കാരണം ,ആ ചവിട്ടു വന്നു കൊണ്ടത് തൻ്റെ നെഞ്ചത്താണെന്ന് അത് കണ്ട ഓരോ വ്യക്തിക്കും തോന്നിയിരിക്കണം.
0 notes
Photo
Poetry is my Country
💜
കവിത എന്റെ രാജ്യമാണ്. എല്ലാ കവികളും എന്റെ സഹോദരീ സഹോദരന്മാരാണ്. ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു; സമ്പൂർണ്ണവും വൈവിദ്ധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊ��്ളുന്നു. ഞാൻ കവിതയിലെ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുaമാനിക്കും. ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും.
( തെലുങ്ക് എഴുത്തുകാരൻ പൈദിമാരി വെങ്കട സുബ്ബറാവുവിനോട് കവിതാപ്പാട് )
💜
ആശാൻ വിശ്വകവിതാ പുരസ്കാരത്തിനു അർഹനായ ചിലിയൻ കവി റൗൾ സുറിറ്റക്കും യുവകവി പുരസ്കാരം നേടിയ ശ്രീജിത്ത് അരിയല്ലൂരിനും നിറയെ സ്നേഹം.
💜
Kuzhur Wilson Temple of poetry 29/04/2018
1 note
·
View note